തലയോലപ്പറമ്പ്: കോട്ടയം ജില്ലാ സോഷ്യൽ ഫോറസ്ട്രിയും ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയും മറവന്തുരുത്ത് പഞ്ചായത്തും സംയുക്തമായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വൈദ്യപരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത വർക്ക് സൗജന്യമായി മരുന്നുകൾ നൽകി. വേമ്പനാട്കായൽ തീരപ്രദേശങ്ങൾ മാലിന്യ വിമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിലെ മാനേജിംഗ് ഡയറക്ടർ ഡോ.ജാസർമുഹമ്മദ് ഇക്ബാൽ ഉദ്ഘാ ടനംചെയ്തു.സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ആർ. അധീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ടി.പ്രതാപൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സീമബിനു, ബിന്ദുപ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ മജിത,സി.സുരേഷ് കുമാർ, പ്രമീള, മറവന്തുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിഷ് കുട്ടപ്പൻഎന്നിവർ പ്രസംഗിച്ചു.