ചെന്നൈ : ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് (എഐ) വഴി അനുമതിയില്ലാതെ എസ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം രംഗത്ത്.തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിർമ്മാതാക്കള്‍ക്കും സംഗീതസംവിധായകർക്കും സംഭവത്തില്‍ വക്കീല്‍ നോട്ടീസ് നല്‍കി. ചിത്രത്തിൻ്റെ സംഗീതസംവിധായകൻ വിവേക് സാഗറിനും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എസ്പിബിയുടെ മകൻ എസ്പി കല്യാണ്‍ ചരണാണ് നോട്ടീസ് അയച്ചത്.
അന്തരിച്ച ഗായകന്‍റെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കുടുംബത്തിന്‍റെ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി കുടുംബത്തിന്‍റെ അറിവോ സമ്മതമോ കൂടാതെ ഇത് ചെയ്യുന്നതില്‍ നിരാശരാണെന്ന് നോട്ടീസില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിൻ്റെ സംഗീതസംവിധായകൻ 2023 നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് അഭിമുഖത്തില്‍ എസ്പിബിയുടെ ശബ്ദം ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും എ സ്പി ചരണ്‍ പരാമർശിച്ചു. ഇത്തരം കാര്യങ്ങള്‍ നിയമത്തിന്‍റെ വഴിയില്‍ തന്നെ നേരിടാനാണ് ഒരുങ്ങുന്നതെന്നും ചരണ്‍ പറഞ്ഞു.