പത്തനംതിട്ട : എസ്പിസി കേഡറ്റ്സ്കൾ വിദ്യാർത്ഥി സമൂഹത്തെ ദിശാബോധം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടവരും, വിധ്വംസഹപ്രവർത്തനങ്ങൾക്കെതിരെ പോരാടേണ്ടവരും ആണെന്ന് ജില്ലാ പോലീസ് മേധാവി അജിത് വി ഐപിഎസ് പറഞ്ഞു. പത്തനംതിട്ട മർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സ്സുകളുടെ അനുമോദന യോഗത്തിലെ സർട്ടിഫിക്കറ്റ് വിതരണ വേളയിൽ മുഖ്യ സന്ദേശത്തിൽ വിധ്വംസഹപ്രവർത്തനങ്ങളിൽ പെട്ടുപോകുന്ന വിദ്യാർത്ഥികളുടെ ഇരുണ്ടു പോകുന്ന ഭാവിയെപ്പറ്റി പരാമർശിക്കുകയായിരുന്നു അദ്ദേഹം.
പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്ക് വാങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന അതിസമർത്ഥരായ വിദ്യാർത്ഥികൾ പോലും സാമൂഹികദ്രോഹികളായി മാറുന്ന കാഴ്ചകൾ പൂക്കോട് വെറ്റിനറി കോളജിലെ സംഭവവികാസങ്ങൾ പരാമർശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്പിസി പരിശീലനകാലത്ത് ലഭിക്കുന്ന ഉറച്ച പൗരബോധവും, ലക്ഷ്യബോധവും, സേവന മനോഭാവവും, കായിക ക്ഷമതയും ജീവിതത്തിൽ ഉടനീളം പുലർത്തി രാഷ്ട്രത്തിന് മുതൽക്കൂട്ടാവണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടിഎ പ്രസിഡണ്ട് സാം ജോയിക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ റവ. ഡോ. മാത്യു എം തോമസ്, പ്രിൻസിപ്പാൾ ജിജി മാത്യൂസ് സ്കറിയ, ഹെഡ്മിസ്ട്രസ് അജി എം ആർ, പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റജീഷ് കുമാർ ആർ, എസ് പി സി മോഡൽ ഓഫീസർ സുരേഷ് കുമാർ ജി, ഡി ഐ സനൽകുമാർ, ഗാർഡിയൻ എസ് പി സി കെ എസ് സുരേഷ് കുമാർ, സി പി ഒ മിന്റോ വി ടി, എ സി പി ഒ ജിഷാ തോമസ്, സ്റ്റാഫ് സെക്രട്ടറി സുജ വർഗീസ് എന്നിവർ സംസാരിച്ചു
2022 – 24 ബാച്ചിലെ 44 കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റുകളും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ കേഡറ്റുകൾക്ക്മെമെന്റോയും വിതരണവും ചെയ്തു.