കോട്ടയത്ത് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് നാളെ

കോട്ടയം : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ   എസ്.പി.സി പദ്ധതി നിലവിലുള്ള 9 സ്കൂളുകളിലെ 400 ഓളം  കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 22 ബുധൻ രാവിലെ 08.00 മണിയ്ക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടിൽ വച്ച് നടക്കും. പരേഡിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്  മുഖ്യാതിഥിയായിരിക്കും.

Advertisements

കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷാജു പോൾ,എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുമായ സി.ജോൺ,കോട്ടയം ഡി.വൈ.എസ്.പി അനീഷ് ജി, എസ്.പി.സി പദ്ധതിയുടെ അസിസ്റ്റൻറ് നോഡൽ ഓഫീസർ ജയകുമാർ ഡി, മറ്റ് പോലീസ്‌ ഉദ്യോഗസ്ഥര്‍,അദ്ധ്യാപകർ,രക്ഷകർത്താക്കൾ,മറ്റ് കേഡറ്റുകൾ  എന്നിവർ സന്നിഹിതരായിരിക്കും.

Hot Topics

Related Articles