തിരുവനന്തപുരം: എതിര്‍കക്ഷിയുടെ വാദം കേള്‍ക്കാതെയും മുന്‍ വിധികളോടെയും ഏകപക്ഷീയമായി ജഡ്ജിമാര്‍ നടത്തുന്ന വിധിപ്രസ്താവങ്ങള്‍ നീതി നിഷേധമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനും എതിര്‍കക്ഷിയെ പരാജയപ്പെടുത്തുന്നതിനും ഹരജിക്കാര്‍ നുണകളും അടിസ്ഥാന രഹിതമായ ന്യായവാദങ്ങളും നിരത്തും. കോടതികള്‍ ഇരുകക്ഷികളുടെയും വാദമുഖങ്ങള്‍ സവിസ്തരം വിലയിരുത്തി വേണം വിധി പറയേണ്ടത്.
എന്നാല്‍ സമീപകാലത്ത് കോടതി വിധികള്‍ ഏകപക്ഷീയമായി നടത്തുന്ന പരാമര്‍ശങ്ങളും ഉത്തരവുകളും സാധാരണ ജനങ്ങളില്‍ കോടതികളിലുള്ള വിശ്വാസം നഷ്പ്പെടാനിടയാക്കും. പൊതു തിരഞ്ഞെടുപ്പിനു മുമ്പ് ഒരു സമുദായ സംഘടനയും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വിധിപ്രസ്താവം നടത്തിയയാള്‍ ജഡ്ജിയായതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഭാവിയില്‍ ലഭിക്കാനിടയുള്ള ഉന്നത സ്ഥാനമാനങ്ങളെ സംബന്ധിച്ച പ്രതീക്ഷകള്‍ പലപ്പോഴും പ്രലോഭനങ്ങളായി മാറുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരജിക്കാരന്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്ര വക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനായി ഹരജിക്കാരനേക്കാള്‍ പ്രതിബദ്ധതയോടെ ജഡ്ജിമാര്‍ വിധിപ്രസ്താവം നടത്തുന്നത് പൊതുസമൂഹത്തെ നിരാശപ്പെടുത്തുന്നതാണ്. രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും സാക്ഷ്യപ്പെടുത്താത്ത കാര്യം നിരീക്ഷിച്ചു കണ്ടെത്താന്‍ എന്ത് സമാന്തര അന്വേഷണ സംവിധാനമാണ് ഈ നിരീക്ഷിച്ചയാള്‍ക്കുള്ളത് എന്നു വ്യക്തമാക്കേണ്ടതുണ്ട്. നിലവില്‍ ആര്‍എസ്എസ് ഉന്നയിക്കുന്ന ഒരു ആരോപണം മാത്രമാണിത്. ഇതുസംബന്ധിച്ച് കൂടുതല്‍ പറയാത്തത് കോടതികളെയും നീതിന്യായ സംവിധാനങ്ങളെയും മാനിക്കുന്നതുകൊണ്ടുമാത്രമാണ്.
ഇത്തരം നിലപാടുകള്‍ പൊതുസമൂഹത്തിന് നിരാശയുണ്ടാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണെന്ന് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ തിരിച്ചറിയണമെന്നും റോയ് അറയ്ക്കല്‍ ഓര്‍മിപ്പിച്ചു.