കാഞ്ഞിരപ്പള്ളി: കള്ളക്കേസ്സ് ചുമത്തി ഇ ഡി അറസ്റ്റ് ചെയ്ത എസ് ഡി പി ഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസിയെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സംഗമം കാഞ്ഞിരപ്പള്ളിയിൽ വച്ച് നടക്കും.
Advertisements
ഇന്ന് മാർച്ച് 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പേട്ടക്കവലയിൽന്നടക്കുന്ന ഐക്യദാർഢ്യ സംഗമം സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയംഉത്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സിയാദ്
അധ്യക്ഷത വഹിക്കുന്ന ഐക്യദാർഢ്യ സംഗമത്തിൽ ജില്ലാ മണ്ഡലം നേതൃത്വങ്ങൾ വിവിധ രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുത്ത് സംസാരിക്കും.