ദൗത്യത്തിൽ അപ്രതീക്ഷിത പ്രതിസന്ധി; സ്പെഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി; ഉപഗ്രഹങ്ങൾ സുരക്ഷിതം

ബെംഗളൂരു: സ്പെഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി. ദൗത്യത്തിൽ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് നാളെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരൽ മാറ്റിവെച്ചത്. നാളത്തെ ഡോക്കിങ് പരീക്ഷണവും മാറ്റിവെയ്ക്കുകയാണെന്നും ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഡോക്കിങിനായി ഉപഗ്രഹങ്ങള്‍ തമ്മിൽ ദൂരം കുറച്ച് കൊണ്ടുവരുന്നതിന്‍റെ വേഗം കൂടിയതോടെയാണ് ദൗത്യം മാറ്റിവെച്ചത്. 

Advertisements

ഉപഗ്രഹങ്ങള്‍ തമ്മിൽ അടുക്കുന്നതിന്‍റെ വേഗത പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും ഇസ്രോ അറിയിച്ചു. എസ്‌ഡിഎക്സ് 01 ചേസർ, എസ്ഡിഎക്സ് 02 ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളുടെ ഡോക്കിങ് ബഹിരാകാശത്ത് വെച്ച് നടത്തുന്ന ചരിത്രപരമായ ദൗത്യമായിരുന്നു നാളെ നടക്കേണ്ടിയിരുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐഎസ്ആര്‍ഒയുടെ ട്രാക്കിങ് പരിധിക്ക് പുറത്തേക്ക് ഉപഗ്രഹങ്ങൾ പോകുന്നത്തിന് മുമ്പാണ് ദൂരപരിധി കുറച്ചു കൊണ്ടു വരാനുള്ള കമാൻഡ് നൽകിയത്. പിന്നീട് തിരികെ ട്രാക്കിങ് പരിധിയിൽ വന്നപ്പോൾ ആണ് വല്ലാതെ അടുത്ത വന്ന കാര്യം തിരിച്ചറിഞ്ഞത്. ഇതോടെയാണ് നാളത്തെ ദൗത്യം മാറ്റിവെച്ചത്. 

ഉപഗ്രഹങ്ങൾ എപ്പോഴും ട്രാക്കിങ് പരിധിയിൽ ആയിരിക്കില്ല. നമ്മുടെ ആന്‍റിനകളുടെ പരിധിയിൽ കൂടി കടന്നു പോകുമ്പോൾ മാത്രമേ നമ്മുക്ക് ട്രാക്ക് ചെയ്യാൻ പറ്റു. ഉപഗ്രഹങ്ങളെ ട്രാക്ക് ചെയ്യാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഇസ്രോയെ സഹായിക്കുന്നുണ്ട്. വേഗത കൂടിയത് അപ്രതീക്ഷിതമായിരുന്നുവെന്നും ഇസ്രോ അറിയിച്ചു. നാളെ രാവിലെയോടെ 3 മീറ്റർ അടുത്തെത്തിച്ച് രാവിലെ എട്ട് മണിക്കും എട്ടേ മുക്കാലിനുമിടയിൽ ഡോക്കിങ് നടത്താനായിരുന്നു ലക്ഷ്യം. പുതിയ തീയതി ഐഎസ്ആര്‍ഒ അറിയിച്ചിട്ടില്ല.

Hot Topics

Related Articles