ചരിത്ര നീക്കവുമായി ഐഎസ്ആര്‍ഒ; ഇന്ത്യയുടെ ഏറ്റവും അത്യാധുനിക ഉപഗ്രഹം വിക്ഷേപിക്കുക ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ്

ബെംഗളൂരു: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹം അടുത്തയാഴ്ച വിക്ഷേപിക്കും. ഇതിനുള്ള കരാർ അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സുമായി ഐഎസ്ആർഒ ഉറപ്പിച്ചു. ഇസ്രൊയും യുഎസ് ആസ്ഥാനമായുള്ള സ്പേസ്‌ എക്‌സും തമ്മിലുള്ള ആദ്യത്തെ വാണിജ്യ സഹകരണമാണിത്. 

Advertisements

അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ കീഴിൽ ഇലോൺ മസ്ക് സുപ്രധാന സ്ഥാനം വഹിക്കുമെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പുതിയ സ്പേസ് എക്‌സും ഐഎസ്ആര്‍ഒയും തമ്മിലുള്ള പങ്കാളിത്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പുറത്തുവരുന്നത്. കൂടാതെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള കമ്പനിയുമായി രാജ്യം പ്രത്യേക കരാറും ഒപ്പുവച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ മേഖലയിലുടനീളം ബ്രോഡ്‌ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും (IFC) മെച്ചപ്പെടുത്തുന്നതിനാണ് GSAT-N2 കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്. ഒന്നിലധികം സ്പോട്ട് ബീമുകളും വൈഡ്ബാൻഡ് Ka x Ka ട്രാൻസ്‌പോണ്ടറുകളും ഉൾക്കൊള്ളുന്ന ഈ ഉപഗ്രഹം, ചെറിയ ഉപയോക്തൃ ടെർമിനലുകളുള്ള ഒരു വലിയ സബ്‌സ്‌ക്രൈബർ ബേസിനെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഐഎസ്ആർഒയുടെ ഔദ്യോഗിക റിലീസിലാണ് ഇതേക്കുറിച്ച് വിശദീകരണമുള്ളത്.

ഓഗസ്റ്റ് അവസാനത്തോടെ മാധ്യമപ്രവർത്തകരുമായുള്ള ആശയവിനിമയത്തിനിടെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥാണ് സ്‌പേസ് എക്‌സുമായുള്ള കരാറിനെക്കുറിച്ച് ആദ്യം സ്ഥിരീകരിച്ചത്. ഫാൽക്കൺ സ്‌പേസ് എക്‌സ് റോക്കറ്റിൽ വിക്ഷേപിക്കുന്നതിന് മുന്നോടിയായി ജിസാറ്റ് ഉപഗ്രഹം യുഎസിലേക്ക് ഷിപ്പിംഗിന് തയ്യാറെടുക്കുകയാണെന്നായിരുന്നു അദേഹത്തിന്‍റെ വിശദീകരണം. 

ചന്ദ്രയാൻ 4, 5 എന്നിവയുടെ അടുത്ത റൗണ്ട് ചാന്ദ്ര ദൗത്യങ്ങൾക്കായി ഐഎസ്ആർഒ അതിന്‍റെ ഡിസൈൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും സർക്കാർ അനുമതിക്കായി ശ്രമിക്കുകയാണെന്നും അദേഹം ആ സമയത്ത് വെളിപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.