പൂജാ അവധിയോട് അനുബന്ധിച്ചുള്ള തിരക്കുകള്‍ പ്രമാണിച്ച് കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. കൊല്ലത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നുമാണ് ട്രെയിൻ. ഒക്ടോബർ 14 തിങ്കളാഴ്ച മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കാണ് ട്രെയിൻ. 15ന് ഇതേ ട്രെയിൻ തിരിച്ച് സർവീസ് നടത്തും. 06047, 06048 എന്നിങ്ങനെയാണ് ട്രെയിൻ നമ്പറുകള്‍.
പ്രധാനപ്പെട്ട 20 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. ഇതില്‍ മൂന്ന് ജനറല്‍ കോച്ചും 14 സ്ലീപ്പറുമാണുള്ളത്.
14ന് രാവിലെ കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്നതാണ് രണ്ടാമത്തെ ട്രെയിൻ. ഇത് പിറ്റേന്ന് പാവിലെ 9.15ന് മംഗളൂരുവില്‍ എത്തും. 06157, 06158 എന്നിവയാണ് ട്രെയിൻ നമ്പറുകള്‍. മടക്കസർവീസ് 15ന് രാത്രി 8.10ന് മംഗളൂരുവില്‍ നിന്നാണ്. ഇത് പിറ്റേന്ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. 14 ജനറല്‍ കമ്ബാർട്ട്മെന്റുകളാണ് ഇതിലുള്ളത്. പ്രധാനപ്പെട്ട 12 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.