സൗജന്യ പ്രസംഗക്കളരിക്ക് തുടക്കം കുറിച്ചു.

പാറത്തോട് – മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ,പ്രസംഗ പരിശീലകയും, റിട്ടയേർഡ് അദ്ധ്യാപികയുമായ മറിയാമ്മ ജോസഫ് നടത്തുന്ന  ‘ഞാനും പ്രസംഗിക്കും’ എന്ന സൗജന്യ പ്രസംഗപരിശീലനക്കളരിക്ക് തുടക്കമായി.  ചോറ്റി പബ്ലിക് ലൈബ്രറി ഹാളിൽ പ്രസിഡന്റ് സജി കുരീക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാറത്തോട് ഗ്രാമ പഞ്ചായത്തംഗം വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. മറിയാമ്മ റ്റീച്ചർ മുഖ്യപ്രഭാഷണം നടത്തി.. പി.എ. ചാക്കോ – റെജി ജോസഫ് – ജോർജ് ജോസഫ് – കെ. ജനീഷ് – സൗദാമിനി തങ്കപ്പൻ – പി എൻ പ്രസാദ് –  ഓമന രാജേന്ദ്രൻ – വിപിൻ അറയ്ക്കൽ – സി.കെ.ഹംസ – കെ.എ സുധാകരൻ – എ എം ജേക്കബ്ബ് – കുമാരി അനിറ്റ് മേരി ജോസ് – കുമാരി അഞ്ജലി വിൽസൺ – മാജിത വിൽസൺ എന്നിവർ ആശംസകൾ നേർന്നു.മുപ്പതോളം കുട്ടികൾ പങ്കെടുത്ത പ്രസംഗപരിശീലനക്കളരി കുട്ടികൾക്ക് സഭാകമ്പത്തെ അതിജീവിച്ചു പ്രസംഗകലയിൽ മികവ് നേടാൻസഹായകമായി.

Advertisements

പ്രസംഗപരിശീലന ക്ലാസ്സുകൾക്കായി വിളിക്കേണ്ട നമ്പർ :9495485082. 

Hot Topics

Related Articles