2022- 23 അധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ട് മുതല്‍; കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത് ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷത്തിലേക്കും; വിവിധ ജില്ലകളിലെ സെലക്ഷന്‍ സമയക്രമം അറിയാം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല, സോണല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍ 15 വരെ നടക്കും. 2022-23 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.

Advertisements

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്ക് 11, 12 തീയതികളില്‍ കോട്ടയം പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികള്‍ക്ക് 14, 15 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടത്തും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളീബോള്‍ എന്നീ കായികയിനങ്ങളില്‍ ജില്ലാതല സെലക്ഷന്‍ നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാസ്‌കറ്റ് ബോള്‍, സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിംങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാള്‍, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി, ഹാന്‍ഡ് ബോള്‍, എന്നീ കായികയിനങ്ങളിലാണ് സോണല്‍ സെലക്ഷന്‍ നടക്കുക.

Hot Topics

Related Articles