ജില്ലാ സ്‌പോർട്‌സ് കൗൺസിൽ കേരള കായികദിനാചരണം നടത്തി 

കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കേരള കായികദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വോളീബോൾ, ബാസ്‌കറ്റ്‌ബോൾ സൗഹൃദമത്സരങ്ങൾ നടന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ്, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.ആർ. ഷാജി, സെക്രട്ടറി മായാദേവി, ഓഫീസർ ഡിമൽ സി. മാത്യു, കായിക പരിശീലകരായ ജോബി തോമസ്, ജേക്കബ് ജോസഫ്, ബിനോജ് പി. ജോണി, റോസമ്മമാത്യു, ജോബിൻ വർഗീസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles