എസ് പി പിള്ള സ്മൃതി ദിനാചരണം : ദി പ്രൊട്ടക്ടർ എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകനും അണിയറ പ്രവർത്തകരെയും അനുമോദിച്ചു

കോട്ടയം : എസ് പി പിള്ള സ്മൃതി ദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 13 ന് പ്രദർശനത്തിനെത്തിയ
ദി പ്രൊട്ടക്ടർ എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകനും ഏറ്റുമാനൂർ നിവാസിയുമായ ജി എം മനുവിനെയും ഈ ചലചിത്രത്തിൽ നല്ല ഒരു വേഷം മികച്ച രീതിയിൽ അഭിനയിച്ചവതരിപ്പിച്ച എസ് പി പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറി ജി ജഗദീശ് എന്ന സ്വാമി ആശാനെയും തിരക്കഥാകൃത്തും ഗാനരചയിതാവുമായ സോമൻ ചാമക്കാലായേയും എസ് പി പിള്ള സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

Advertisements

പ്രസ് ക്ലബ്ബ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് കൗൺസിലർ ഉഷാ സുരേഷ് എസ്പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ എന്നിവർ ഈ കലാകാരന്മാർക്ക് അവാർഡുകൾ സമ്മാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് പി പിള്ള സ്മൃതി 2025 സംഘാടക സമിതി ചെയർമാൻ എൻ പി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചയോഗം നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ. റ്റി പി മോഹൻദാസ്, കെ എസ് ശശിധരൻ, ടോമിനരിക്കുഴി, യു പി ജോസ്, ബിജോ കൃഷ്ണൻ, ബെന്നി ഫിലിപ് , എ ആർ രവീന്ദ്രൻ, അഡ്വ ബിജു പി തമ്പി,വി എ ബേബി മലയാളരശ്മി,പി ബി സുരേഷ് ബാബു, ശ്രീലക്ഷ്മി, വൈക്കം ദേവ്, ബെന്നി മണലേൽ, സതീഷ്.

Hot Topics

Related Articles