ഏറ്റുമാനൂർ: ഏറ്റുമാനൂർ സ്വദേശി ജി ജഗദീശ് എന്ന സ്വാമി ആശാൻ അഭിനയിക്കുന്ന ദി പ്രെട്ടക്ടർ എന്ന ചലച്ചിത്രത്തിൻ്റെ പ്രദർശനത്താേടനുബന്ദിച്ച് ഗുരുനാഥനായ എസ് പി പിള്ളയുടെ വസതിയിൽ എത്തി അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പുത്രൻ സതീഷ്ചന്ദ്രൻ ആത്മ മിത്രമായ പുളിമൂട്ടിൽ എൻ അരവിന്ദാക്ഷൻ നായർ സിനിമാ താരം കോട്ടയം പുരുഷൻ എന്നിവർക്ക് ദക്ഷിണ നൽകി ഗുരുവന്ദനം നടത്തി.
എസ് പി പിള്ളയുടെ സ്മൃതി ദിനമായ ജൂൺ 12ന് പിറ്റന്നാൾ ജൂൺ 13 ന് ആണ് ദി പ്രൊട്ടക്ടർ എന്ന സിനിമ പ്രദർശനത്തിന് എത്തുന്നത്. എസ് പി പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറിയായ ജി ജഗദീശ് ട്രസ്റ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ഗുരുവന്ദനം നടത്തിയത്.
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലിജോർജ് ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു .എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൗൺസിലർ ഉഷ സുരേഷ്, ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി കെ രാജൻ, എസ് പി പിള്ള സ്മൃതി 2025 സംഘാടക സമിതി ജനറൽ കൺവീനർ സിറിൾ ജി നരിക്കുഴി,സമിതി കൺവീനർ എ ആർ രവീന്ദ്രൻ, കഥകളി ആചാര്യൻ ഏറ്റുമാനൂർ ശിവജി ,ട്രസ്റ്റ് ഭാരവാഹികളായ പ്രകാശ് മണി , ശ്രീധരൻ നട്ടാശ്ശേരി, കണ്ണൻ കിടങ്ങൂർ, മണിശർമ്മ, അജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.