ഏറ്റുമാനൂർ: ഹാസ്യസമ്രാട്ട് എസ്.പി. പിള്ള അനുസ്മരണവും വിദ്യാഭ്യാസ പുരസ്കാര വിതരണവും തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഏറ്റുമാനൂർ ഹിന്ദുമതപാഠശാല ഹാളിൽ നടക്കും.
എസ്.പി. പിള്ള സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തുന് അനുസ്മരണ പരിപാടി തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേക്കിൻകാട് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. കെ. സുരേഷ് കുറുപ്പ് , നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, കൗൺസിലർമാരായ ബീന ഷാജി, രശ്മി ശ്യാം, ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എൻ.പി. തോമസ്, സ്വാഗത സംഘം ചെയർമാർ ഗണേഷ് ഏറ്റുമാനൂർ തുടങ്ങിയവർ പ്രസംഗിക്കും.
അനുസ്മരണ സമ്മേളനത്തിൽ വിദ്യാഭ്യാസ പുരസ്കാരവും കലാപ്രതിഭകൾക്കുള്ള അവാർഡ് വിതരണവും നടത്തും. ഏറ്റുമാനൂർ നഗരസഭാ പരിധിയിലെ താമസക്കാരായ വിദ്യാർത്ഥികളിൽ സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകളിൽ ഈ വർഷം പത്ത്, 12 ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / എ വൺ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്.
അവാർഡിന് അർഹതയുള്ള കുട്ടികൾ വില്ലേജ് ഓഫീസിനു സമീപം ബീന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്വാഗത സംഘം ഓഫീസുമായി ബന്ധപ്പെടണം. വിശദ വിവരങ്ങൾക്ക് 9947658895, 9495197350 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.