തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സാ പ്രതിസന്ധിയിൽ വകുപ്പു മേധാവികളുമായി ചര്‍ച്ച നടത്തിയ ഡയറക്ടര്‍. ചര്‍ച്ചയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു. പ്രശ്നം പരിഹരിച്ചുവെന്നും മാധ്യമങ്ങളിൽ വന്ന അത്ര ഗൗരവമുള്ള പ്രശ്നമല്ലെന്നും സുരേഷ് ഗോപി യോഗത്തിനുശേഷം പറഞ്ഞു.
ശസ്ത്രക്രിയ ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാർഗങ്ങൾ നടക്കും.ചെറിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം സാങ്കേതിക പരിഹാരം ഉണ്ടാകും.രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇന്നും ശസ്ത്രക്രിയ മുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. യോഗം പൂര്‍ത്തിയായ ഉടനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്.
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്നെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഇന്ന് രാവിലെ വകുപ്പ് മേധാവികളുമായി ശ്രീചിത്ര ഡയറക്ടർ ചർച്ച നടത്തും. ഇന്ന് നടത്താനിരുന്ന പത്ത് ശസ്ത്രക്രിയകൾ മാറ്റിവെച്ചത്. ചര്‍ച്ചയ്ക്കുശേഷവും രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയെങ്കിലും സ്ഥാപന ഡയറക്ടറുടെ ഭാഗത്തുനിന്നടക്കം ഇതുവരെ വിശദീകരണം വന്നിട്ടില്ല. അധികൃതര്‍ അറിയിക്കുമ്പോഴും അടുത്ത ദിവസങ്ങളിലും ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകും.
ന്യൂറോ – ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് ഇന്ന് മുടങ്ങിയത്. ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് കൊടുത്തിട്ടും ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്‍റ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. ന്യൂറോ – ഇന്‍റർവെഷൻഷണൽ റേഡിയോളജി വിഭാഗത്തിൽ ഇന്ന് മുതൽ നടക്കാനിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. കന്യാകുമാരി സ്വദേശിയായ ഏഴ് വയസുകാരിയുടെ മുതൽ നേമം സ്വദേശിയായ 73കാരന്‍റെ ശസ്ത്രക്രിയ വരെ മാറ്റിവെച്ചിട്ടുണ്ട്.
ലിവർ ക്യാൻസർ ചികിത്സയുടെ ഭാഗമായുള്ള തുടർശസ്തക്രിയകളടക്കും മാറ്റിവെച്ചവയിലുണ്ട്. കന്യാകുമാരി,തേനി, മധുര തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളും ശസ്ത്രക്രിയ മാറ്റിവച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഇനി എന്ന് ശസ്ത്രക്രിയ നടത്തുമെന്ന് ഇവരെ അറിയിച്ചിട്ടില്ല. മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്തെത്തുന്നഅടിയന്തരചികിത്സയും മുടങ്ങും. ശസ്ത്രക്രിയ മാറ്റിവെച്ച രോഗികളിൽ ചിലർ മറ്റിടങ്ങളിൽ ചികിത്സ തേടി.
ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. താത്കാലികമായി കരാർ നീട്ടി നീട്ടി, പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതെയായി. ബാക്കിയുണ്ടായിരുന്ന സ്റ്റോക്കും എടുത്തുകൊണ്ടുപോയി.
ഇന്ന് മുതൽ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് കാട്ടി വ്യാഴാഴ്ച തന്നെ ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നിട്ടും കരാറുകൾ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തില്ലെന്നാണ് ആരോപണം. കേന്ദ്രപദ്ധതിയായ അമൃതിൽ ചേർന്ന് ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടില്ല. രോഗികളുടെ ജീവൻ വച്ച് പന്താടുമ്പോഴും ഒരു വിശദീകരണത്തിനും ശ്രിചിത്ര അധികൃതർ തയ്യാറാവുന്നില്ല.