ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംംകളി പ്രവർത്തനോദ്ഘാടനംമന്ത്രി വിഎൻ വാസവൻനിർവ്വഹിച്ചു

കുമരകം : ശ്രീനാരായണ ഗുരുദേവൻ 1903-ൽകുമരകം ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം ഗ്രാമം സന്ദർശിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നതിനായി
ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി നൂറ്റാണ്ടിലധികമായി
കോട്ടത്തോട്ടിൽ നടന്ന് വരുന്നത്.
സെപ്റ്റംബർ 7 ഞായറാഴ്ച ചതയ ദിനത്തിൽ നടത്തുന്ന 122-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ
പ്രവർത്തനോദ്ഘാടനം
കുമരകം ഗവ:എച്ച് എസ് എസ്
യു പി സ്കൂൾ ഹാളിൽ
സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ചടങ്ങിൽ ആദ്യസംഭാവന
പി വിജയൻ പുറത്തേച്ചിറയിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി.
ക്ലബ്ബ് പ്രസിഡൻ്റ്
അഡ്വ.വി പി അശോകൻ അദ്ധ്യക്ഷത വഹിക്കുന്ന
ചടങ്ങിൽ
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
ധന്യാ സാബു
എസ് കെ എം ദേവസ്വം പ്രസിഡണ്ട്
എ കെ ജയപ്രകാശ്
കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
ആർഷാ ബൈജു
ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു
സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ
കെ കേശവൻ
പി വി എബ്രഹാം
ക്ലബ്ബ് ജനറൽ സെക്രട്ടറി
എസ് ഡി പ്രേംജി
ട്രഷറർ എസ് വി സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles