കോട്ടയം: ശ്രീനാരായണ പ്രവർത്തക സഹകരണ കൂട്ടായ്മ ചതയദിനാഘോഷം നടത്തി. കുട്ടികളുടെ ലൈബ്രറിയിലെ രാഗം ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടയം നഗരസഭ വൈസ് ചെയർമാനും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ബി.ഗോപകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആർ ജയമോൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.കെ പ്രഭാകരൻ , കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് ജയകുമാർ തിരുനക്കര, ബിജെപി മണ്ഡലം പ്രസിഡന്റ് വി.പി മുകേഷ് എന്നിവർ പ്രസംഗിച്ചു. കലാ – കായിക മത്സരങ്ങളുടെ സമ്മാനദാനം നഗരസഭ അംഗം എസ്.ജയകൃഷ്ണൻ നിർവഹിച്ചു.
Advertisements

