ശ്രീനാരായണ ജയന്തി കുമരകം മത്സര വളളംകളി ബുള്ളറ്റിൻ  പ്രകാശനം നടത്തി

കുമരകം : മാനവനന്മയ്ക്ക് നവോത്ഥാനം കുറിച്ച വിശ്വഗുരു  ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ഗ്രാമം സന്ദർശിച്ച് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ 

Advertisements

ബാലമുരുകൻ്റെ  വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണ പുതുക്കുന്നതിനായി എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയം നാളിൽ നടത്തി വരുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി  121 -ാമത് വർഷവും 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജലമേളയുടെ പ്രചരണാർത്ഥം ഇറക്കുന്ന ബുള്ളറ്റിൻ ശ്രീകുമാരമംഗലം ദേവസ്വം  പ്രസിഡണ്ട്  എ കെ ജയപ്രകാശ്, ക്ലബ് മുൻ സെക്രട്ടറി    പി എസ് രഘുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് വിഎസ് സുഗേഷിന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങിൽ ഭാരവാഹികളായ  എസ് ഡി  പ്രേംജി,

എം കെ വാസവൻ , പി കെ മനോഹരൻ, പുഷ്ക്കരൻ കുന്നത്തുച്ചിറ, വി എൻ കലാധരൻ , പി എസ് സദാശിവൻ, പി ഐ എബ്രഹാം , കെ.എൻ കൊച്ചുമോൻ എന്നിവർ സംസാരിച്ചു .

Hot Topics

Related Articles