കൊളംബോ: രണ്ടാം ടെസ്റ്റിലെ ഇന്നിംഗ്‌സ് തോല്‍വിയോടെ ശ്രീലങ്കയോട് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ ബംഗ്ലാദേശ് ക്യാപ്ടൻ നജ്‌മുല്‍ ഹുസൈൻ ഷാന്റൊ രാജിവച്ചു. മത്സര ശേഷം നടന്ന പത്രസമ്മേലനത്തിലാണ് ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി തുടരാൻ ഇനി താത്പര്യമില്ലെന്ന് ഷാന്റൊ വ്യക്തമാക്കിത്.രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടെ പരമ്ബരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ കൊളംബോ വേദിയായ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 78 റണ്‍സിനും തോല്‍പ്പിച്ചു ശ്രീലങ്ക പരമ്ബര 1-0ത്തിന് സ്വന്തമാക്കുകയായിരുന്നു.
211 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി 115/6 എന്ന നിലയില്‍ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ബംഗ്ലാദേശ് ആദ്യ സെക്ഷനില്‍ തന്നെ 133റണ്‍സിന് ഔട്ടായി. ഇന്നലെ18 റണ്‍സെർുക്കുന്നതിനിടെ ശ്രീലങ്കയ്ക്ക് ശേഷിച്ച നാല് വിക്കറ്റും നഷ്‌ടമാവുകയായിരുന്നു. പ്രഭാത് ജയസൂര്യ ശ്രീലങ്കയ്ക്കായി 5 വിക്കറ്റ് വീഴ്‌ത്തി. 53 പന്തില്‍ 26 റണ്‍സ് നേടിയ മുഷ്ഫിക്കുർ റഹിമാണ് ബംഗ്ലാദേശിന്രെ ടോപ് സ്കോറർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കോർ: ബംഗ്ലാദേശ് 247/10, 133/10. ശ്രീലങ്ക 458/10.
14 ടെസ്റ്റുകളില്‍ ഷാന്റെ ബംഗ്ലാദേസിനെ നയിച്ചു.4 എണ്ണത്തില്‍ ജയിച്ചു. പാകിസ്ഥാനിലെ പരമ്ബര നേട്ടമാണ് ഷാന്റൊയെന്ന ക്യാപ്‌ടന്റെ മികച്ച നേട്ടം. ബംഗ്ലാദേശിന് മൂന്ന് ഫോർമാറ്റിലും മൂന്ന് വ്യത്യസ്ത ക്യാപ്ടൻമാരാണ് അത് ശരിയാണെന്ന് തോന്നുന്നില്ലെന്നും ഷാന്രൊ രാജിപ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. ഈമാസമാദ്യം ഷാന്രൊയ്‌ക്ക് പകരം മെഹിദി ഹസനെ ഏകദിന ടീമിന്റെ ക്യാപ്ടനാക്കിയിരുന്നു. ട്വന്രി-20യില്‍ ലിറ്റണ്‍ദാസാണ് ക്യാപ്ടൻ.