കാട്ടിക്കുന്ന്: ആളേകാട് ധർമ്മദൈവക്ഷേത്രത്തിൽ പുതിയ ക്ഷേത്ര നിർമ്മാണത്തിനായി ശിലാസ്ഥാപനം നടത്തി.
കാട്ടിക്കുന്ന്അഖില കേരള ധീവരസഭയുടെ 111-ാം നമ്പർ ശാഖയുടെ ധർമ്മ ദൈവക്ഷേത്രത്തിന്റെ പുതിയ ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപന കർമ്മം മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സാമി പൂർണാമൃതാനന്ദപുരി നിർവഹിച്ചു .
ശബരിമല മുൻമേൽശാന്തി കൃഷ്ണൻനമ്പൂതിരി , ആമേട ശ്രീധരൻ നമ്പൂതിരി ,വാരനാട് രാജേഷ് ശാന്തി ,ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.എ.സരസൻ ,കൺവീനർ പി.ആർ. വിനോദ് ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് സി.വി. ഷണ്മുഖൻ ചെമ്പു വാലായിൽ നിന്നും ക്ഷേത്ര നിർമ്മാണ കമ്മറ്റി രക്ഷാധികാരിയും ക്ഷേത്രം തന്ത്രിയുമായ ആമേട ശ്രീധരൻ നമ്പൂതിരി ആദ്യഫണ്ട് ഏറ്റുവാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാമി പൂർണാമൃതാനന്ദപുരിയെ കാട്ടിക്കുന്ന് പനയ്ക്കൽ ക്ഷേത്രാങ്കണത്തിൽ നിന്ന് വാദ്യ മേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ ഭക്തജനങ്ങൾ വരവേറ്റു.
ക്ഷേത്ര കവാടത്തിൽ പൂർണ്ണകുംഭം നൽകി സ്വാമിയെ ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു.
ശിലാസ്ഥാപന ചടങ്ങിനു ശേഷം സ്വാമിയുടെ അനുഗ്രഹ പ്രഭാഷണവും, പ്രസാദവിതരണവും ഉച്ചയ്ക്ക് പ്രസാദഊട്ടും നടന്നു.