ധാർമികതയിൽ ഊന്നിയ സാമൂഹിക ക്രമം രൂപപ്പെടുത്തുന്നതിൽ ഗ്രാമീണ ക്ഷേത്രങ്ങൾക്ക് മുഖ്യപങ്കെന്ന് അഡ്വ.പി.എസ് ശ്രീധരൻപിള്ള

കുറവിലങ്ങാട്: നാടിന്റെ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ ധാർമികതയിൽ ഊന്നിയ പുതു യുഗം ക്രമപ്പെടുത്തുന്നതിൽ ഗ്രാമീണ ആരാധനാലയങ്ങൾ പ്രധാന പങ്കു വഹിയ്ക്കുന്നുവെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കോഴ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ ജി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് ജോസഫ് എം.എൽ എ,കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ളോക്ക് മെമ്പർ പി.സി.കുര്യൻ. പഞ്ചായത്ത് മെമ്പർ സിന്ധു സജികുമാർ, ജയേഷ് പഞ്ചമി എന്നിവർ പ്രസംഗിച്ചു.

Advertisements

വിപുലമായ പരിപാടികളാണ് ഈ വർഷം നരസിംഹ ജയന്തിക്കു ഒരുക്കിയിരിക്കുന്നത്.ഇന്ന് വൈകിട്ട് അഞ്ച് മുപ്പതു മുതൽ ദശാവതാരം ചന്ദനം ചാർത്ത് ദർശനം ആരംഭിയ്ക്കും.മെയ് മൂന്നു മുതൽ പൈതൃകരത്നം ഡോ. ഉണ്ണികൃഷ്‌ണൻ നമ്പൂതിരി മുഖ്യ ആചാര്യനായി ശ്രീമദ് ഭാഗവത സപ്‌താഹം നടക്കും. നരസിംഹ ജയന്തിയോട് അനുബന്ധിച്ചു ദിവസവും രാത്രി ഏഴു മണിക്ക് വിവിധ കലാപരിപാടികൾ നടക്കും. ഇടമുള വിനോദ് അവതരിപ്പിക്കുന്ന സംഗീത സദസ്സ്, ഒന്നിന് മാഞ്ഞൂർ രുദ്ര ശാസ്‌ത തിരുവാതിര കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര തുടർന്നു കൈകൊട്ടിക്കളി രണ്ടിന് നൃത്ത സന്ധ്യ നാലിനു ആര്യ കെ സാബു സൂര്യ കെ സാബു എന്നിവരുടെ സംഗീത സദസ്സ് അഞ്ചിന് കുര്യനാട് ധ്വനി സ്‌കൂൾ ഓഫ് ഡാൻസ് വിദ്യാർത്ഥികളുടെ ഭരത നാട്യ രംഗപ്രവേശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറിന് വയലാ ശ്രീ മൂകാംബിക നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തധ്വനി എഴിനു സോപാനഗന്ധർവ്വൻ ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതം. എട്ടിനു കൈകൊട്ടിക്കളി ഒൻപതിനു ഗംഗാതരംഗം. ഗംഗ ശശിധരനും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ പത്തിന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഭാഗവത സമർപ്പണം. രാത്രി എഴിനു കഥകളി കീചക വധം. പിശപ്പള്ളി രാജീവൻ കോട്ടക്കൽ മധു തുടങ്ങിയവർ പങ്കെടുക്കും. നരസിംഹ ജയന്തി ദിനമായ പതിനൊന്നിനു രാവിലെ ഏഴു മുതൽ കദളിക്കുല സമർപ്പണം. ഏഴു പതിനഞ്ചു മുതൽ കേരളത്തിലെ പ്രമുഖരായ സംഗീത വാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനം തുടർന്നു കോഴിക്കോട് പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന മാ നസജപലഹരി. പന്ത്രണ്ടു മണി മുതൽ ക്ഷേത്രം മനയത്താറ്റ് ഇല്ലത്തു അനിൽ ദിവാകരൻ നമ്പൂതിയുടെ മുഖ്യ കാർമികത്തത്തിൽ നടത്തുന്ന ലക്ഷമീ നരസിംഹ പൂജയുടെ ദർശനം.

ഒരുമണി മുതൽ നരസിംഹ സ്വാമിയുടെ പിറന്നാൾ സദ്യ വൈകിട്ട് നാലു മുപ്പത്തിന് വല്ലഭദേശം ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഓർഗൻ കച്ചേരിഏഴു മുതൽ കല്ലറ കലക്ഷിതി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നടനാമൃതം. നരസിംഹ ജയന്തി ആഘോഷ ദിനങ്ങളിൽ എത്തിച്ചേരുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ പന്തൽ വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങൾ ദിവസവും ഉച്ചക്കും രാത്രിയും അന്നദാനം എന്നിവ ഉണ്ടാകും. ഭാഗവത സപ്താഹ ദിവസങ്ങളിൽ ഉച്ചക്ക് ഒരുമണിക്ക് വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം നടക്കും.

Hot Topics

Related Articles