കണ്ണൂര്‍: മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപത്തു നിന്നാണ് ഭിന്നശേഷിക്കാരനായ നിഹാല്‍ നിഷാദെന്ന കുട്ടിക്ക് ജീവൻ നഷ്ടമായത്.
വീടിന് അര കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്ബോള്‍ കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘നിഹാലിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല തെരുവ് നായ ആക്രമണം നാട്ടിലുണ്ടാകുന്നുണ്ട് എന്നതും യഥാര്‍ഥ്യമാണ് എന്നാല്‍ നായകളുടെ പുനരദിവസത്തിനും, ക്ഷേമത്തിനും, വന്ധ്യംകരണത്തിനുമായി എത്തുന്ന കോടികള്‍ പോക്കറ്റിലാക്കി മനുഷ്യരെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടമാണ് ഇക്കാര്യത്തില്‍ ആദ്യ പ്രതി..
മറ്റ് രാജ്യങ്ങളെ പോലെ തെരുവ് നായകളെയും പാര്‍പ്പിക്കാനുള്ള സൗകര്യം ഉള്‍പ്പെടെ സൃഷ്ടിക്കാൻ സുപ്രീംകോടതി ഉത്തരവുപോലും നിലവിലുണ്ട് എന്നിരിക്കെയാണ് ഈ ഭരണകൂട അനാസ്ഥ. ഇത്തരം സംഭവങ്ങളുണ്ടായാല്‍ കൂട്ടമായി നായകളെ കൊല്ലാൻ ഉത്തരവിടുന്ന ഉട്ടോപ്യൻ പരിഹാരമാര്ഗ്ഗത്തിന് അറുതി വരണം.
തെരുവ് നായ ആക്രമണത്തിന്റെ തെരുവുനായകളുടെ കൂട്ടക്കൊലയ്ക്ക് മുറവിളി കൂട്ടുന്നവരോടാണ്..,
ഒരു #നായ എങ്ങനെ തെരുവുനായ ആകുന്നു എന്നത് ആദ്യം പരിശോധിക്കപ്പെടണം ..
#തെരുവ് ആര് ആര്‍ക്കു വേണ്ടി സൃഷ്ട്ടിച്ചു ?
തെരുവിലേക്ക് വരാൻ പാടില്ലെങ്കില്‍ നായകള്‍ പിന്നെ എവിടെ പോകണം ?
അതോ നായകളുടെ സ്ഥലത്ത് നമ്മള് തെരുവുണ്ടാക്കിയതാണോ ?
കടുവയും ആനയും മാനിനേയും പോലെ നായ ഒരു മൃഗമാണോ ?
മനുഷ്യൻ ഏറ്റവും ആദ്യം ഇണക്കി വളര്‍ത്തിയ മൃഗമായ നായയുടെ domestication പൂര്‍ണ്ണമായും ഇനിയും നടന്നിട്ടുണ്ടോ? ഇല്ല എന്നാണ് ശാസ്ത്രം പറയുന്നത്.
നമ്മുടെ ആവാസ വ്യസ്ഥയെ നിലനിര്‍ത്തുന്നതില്‍ നഗ്നനേത്രങ്ങള്‍ക്ക് പോലും കാണാൻ സാധികാത്ത ബാക്റ്റീരിയ മുതല്‍ മനുഷ്യനും മറ്റെല്ലാ ജന്തു സസ്യജാലങ്ങള്‍ക്കും പങ്കുണ്ടെന്നല്ലേ സയൻസ് ക്ലാസില്‍ പഠിപ്പിച്ചത്. എന്നിട്ടിപ്പോള്‍ അതില്‍ നിന്നും നായയെ മാത്രം എന്തിനാണ് ഒഴിവാക്കുന്നത് ? അതോ കൊച്ചമ്മമാരുടെ മടിത്തട്ടിലും ആഡംബര കാറിലും, മണിമാളികകളുടെ അകത്തളങ്ങളിലും മാത്രം ജീവിക്കുന്ന നായകള്‍ മാത്രമാണോ അന്ന് നമ്മള് പഠിച്ച ആവാസ വ്യവസ്ഥ നിലനിര്‍ത്താൻ ആവശ്യമായ നായകള്‍ ?
#നന്ദി ഏറെ ഉണ്ടായിട്ടും നായിന്റെ മോനെ എന്ന് വിളിക്കുമ്ബോള്‍ അപമാനിക്കപ്പെടുന്നു എന്ന മനുഷ്യന്റെ തോന്നലില്‍ നിന്നും പുലിയാണ്, പുലിക്കുട്ടിയാണ്, നിന്റെ അച്ഛൻ പുലിയാണ് എന്ന് പറയുമ്ബോള്‍ അഭിമാനാത്താല്‍ ഉണരുന്ന ഗര്‍വ്വില്‍ നിന്നുമാണ് നായയോടുള്ള നാം മനുഷ്യരുടെ പൊതു ബോധം ഉയരുന്നത്…..
തെരുവ് നായകള്‍ ബഹുമാനവും അനുകമ്ബയും, ഭക്ഷണവും അര്‍ഹിക്കുന്നു എന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ച സമീപകാല വിധിയില്‍ എന്തുകൊണ്ട് തെരുവ് നായകള്‍ അക്രമസക്തരാകുന്നു എന്ന് കാര്യകാരണ സഹിതം പറയുന്നുണ്ട്.
ആവശ്യമായ ഭക്ഷണവും, വെള്ളവും ലഭിക്കാത്തതാണ് അവയുടെ സ്വഭാവത്തിന് മാറ്റം വരാൻ കാരണമെന്നും അതുകൊണ്ടുതന്നെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കേണ്ട ആവശ്യകതയും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
നായകള്‍ കടിച്ച് സംഭവിച്ചിട്ടുള്ള മരണങ്ങളുടെ പതിൻ മടങ്ങാണ് മതങ്ങള്‍ കടിച്ച്, മതങ്ങള്‍ക്ക് പേപിടിച്ചു, രാഷ്ട്രീയ പേ പേ പിടിച്ച പട്ടികള്‍ കടിച്ച് നമ്മുടെ രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. അങ്ങനെ പേ പിടിച്ച മതങ്ങളെ നേതാക്കളെ കൊല്ലണമെന്നത് പോകട്ടെ, നിയന്ത്രിക്കണം എന്ന് പറയാൻ പോലും ഇവിടെ ആരുമില്ലല്ലോ
മനുഷ്യനുള്ളതുപോലെ ഈ ഭൂമിയില്‍ ജീവിക്കാൻ എല്ലാ അവകാശങ്ങളും ഓരോ ജീവജാലങ്ങള്‍ക്കും ഉണ്ട്. കാടുകളും പുഴകളും മേടുകളും നിരത്തി നിങ്ങള്‍ തെരുവകുളുണ്ടാക്കി…, ആ തെരുവില്‍ നിന്ന ആടിനെ പട്ടിയാക്കി, പട്ടിയെ പിന്നെ പേ പട്ടിയാക്കി തല്ലികൊല്ലുന്നു….
മനുഷ്യ സ്നേഹം കഴിഞ്ഞിട് മതി മൃഗ സ്നേഹം …എന്ന് തുടങ്ങിയുള്ള വാദങ്ങള്‍ക്ക് if only the dogs could talk, they would tell you how mad and insensitive the world of humans has become എന്നത് മാത്രമാണ് എന്റെ മറുപടി ..
ശക്തമായ മത നിയമങ്ങള്‍ നിലനില്‍ക്കുന്ന, ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പോലും മനുഷ്യരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന, ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ മനുഷ്യരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന നായകള്‍ നിഷിദ്ധമായ #ഇറാൻ എന്ന മുസ്ലിം രാജ്യത്തിനു പോലും അവിടുത്തെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി തെരുവ് നായകളെ കൊല്ലുന്ന ക്രൂരമായ തീരുമാനം പിൻവലിക്കേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത ചിലരെയെങ്കിലും ഓര്‍മ്മിപ്പിക്കട്ടെ,
തെരുവുനായകളെ വന്ധ്യംകരിക്കാനും, വാക്സിനേഷൻ നടത്താനുമുള്ള പ്രാഥമിക ഉത്തരവാദിത്തത്തില്‍ ഭരണകൂടവും ഉദ്യോഗസ്ഥ മേലാളന്മാരും വെള്ളം ചേര്‍ക്കുമ്ബോഴാണ് മനുഷ്യര്‍ക്ക് നായകളുടെ ആക്രമണം ഏല്‍ക്കുന്നതും അതിലൂടെ ജീവനുകള്‍ പൊലിയുന്നതും അതുകൊണ്ടുതന്നെ നായകളുടെ കൂട്ടക്കൊലക്ക് മുൻപ് ഈ ഭരണകൂട അപ്പോസ്തലന്മാരുടെ നേര്‍ക്ക് ഉയരണം നമ്മുടെ വിരലുകള്‍..
അഡ്വ ശ്രീജിത്ത് പെരുമന