ശ്രീനാരായണ ജയന്തി കുമരകം ജലോത്സവം സാംസ്കാരിക ഘോഷയാത്ര ആഗസ്റ്റ് 31 ന് കുമരകത്ത് ആദ്യമായി പുലിയിറങ്ങുന്നു

കുമരകം: 122 – മത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയുടെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര ആഗസ്റ്റ്31 ഞായറാഴ്ച
വൈ: 3. 30 ന് നടക്കും. കുമരകം ഗ്രാമപഞ്ചായത്തിൻ്റെയും ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെയും സംയുക്ത അഭിമുഖത്തിലാണ് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്
ശ്രീകുമാരമംഗലം ക്ഷേത്ര സന്നിധിയിൽ നിന്നും സമാരംഭിച്ച് ആറ്റാമംഗലം പള്ളി അങ്കണത്തിൽ സംഗമിക്കും.
സെപ്റ്റംബർ7ന്
കോട്ടത്തോട്ടിൽ
നടക്കുന്ന ശ്രീനാരായണ ജയന്തി കുമരകം വള്ളംകളിയുടെ
വിളംബരം നാടാകെ അറിയിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ മുത്തുകുടകളേന്തിയ വിദ്യാർത്ഥിനി വിദ്യാർത്ഥികൾ
മാനവമൈത്രി
വിളിച്ചോതുന്ന ഹംസരഥവും
മലയാളി മണ്ണിൻ്റെ മാവേലി തമ്പുരാനും
5 കലകളുടെ സമന്യയമായ
കഥകളി വേഷവും സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിയ്യൂർ യുവജനസംഘത്തിൻ്റെ പുലികളും
ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ്
ബേബി കൂമ്പാടിയുടെ
റാകിപ്പറക്കുന്ന ചെമ്പരന്തും
താണ്ഡവം കലാസമിതി ചങ്ങനാശ്ശേരിയുടെ
കമ്പടി സിനിമാറ്റിക് ഷോ, പട്ടിത്താനം
ക്യൂൻ മേരീസ് ബാൻഡ് ഗ്രൂപ്പിൻ്റെ ബാൻഡ് മേളം, നിഷാന്ത് തലയാഴം ടീമിൻ്റെ
ചെണ്ടമേളം. വനിതാ ശിങ്കാരിമേളം,എന്നിവ അണിനിരക്കും.
സാംസ്കാരിക ഘോഷയാത്ര കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ധന്യാ സാബു
പ്ലാഗ് ഓഫ് ചെയ്യും.
ഘോഷയാത്ര
സംഗമവേദിയായ ആറ്റാമംഗലം പള്ളി പാരിഷ് ഹാളിൽ
6 മണി മുതൽ
ജഗദീഷ് തിരുവാതിക്കൽ ടീം
ചെണ്ട -വയലിൻ ഫ്യൂഷൻ, കൈനടി
നവഭാവന നയിക്കുന്ന
വഞ്ചിപ്പാട്ട്,
നിഷ അനിൽകുമാർ ശിവദം ഗ്രൂപ്പ് തിരുവാതിര, കൈകൊട്ടിക്കളി
എസ് കെ എം പബ്ലിക് സ്കൂൾ കുട്ടികളുടെ ഒപ്പന ,നവനസ്രത്ത് പള്ളി യുവദീപ്തിയുടെ
മാർഗംകളി ,
അമ്മാൾ സാജുലാൽ ടീം കോൽക്കളി,
മോളമ്മ നയിക്കുന്ന ചിന്തുപാട്ട്
കുമരകം കലാഭവൻ കമ്മ്യൂണിക്കേഷൻസ് ഗാനമേള തുടങ്ങിയ പരിപാടികൾ നടക്കും.
മന്ത്രി വി എൻ വാസവൻ
അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ജനപ്രതിനിധികൾ
മത-സാമുദായിക രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും .
ശ്രീനാരായണ
ജയന്തി കുമരകം ജലോത്സവത്തിൻ്റെ ഭാഗമായ ഘോഷയാത്രയും കലാപരിപാടികളും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ഉത്സവമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകസമിതി ചെയർപേഴ്സണും
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ
ധന്യാ സാബു
കൺവീനർ
കെ ജി ബിനു
ജോ. കൺവീനർ
ബേബി ജോസ്
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡണ്ട് അഡ്വ. വി.പി അശോകൻ
ജനറൽ സെക്രട്ടറി
എസ് ഡി പ്രേംജി
ട്രഷറർ
എസ് വി സുരേഷ്കുമാർ എന്നിവർ പറഞ്ഞു.

Advertisements

Hot Topics

Related Articles