ജനകീയ പ്രതിഷേധത്തിൽ നിന്നു രക്ഷപെട്ട ശ്രീലങ്കൻ പ്രസിഡന്റ് നടുക്കടലിൽ; കപ്പലിൽ നിന്നും ഒരു കരയിലേയ്ക്കും പോകേണ്ടെന്നു സൈന്യത്തിന്റെ കർശന നിർദേശം; കരയിലെത്തിയാൽ ജനം കൈകാര്യം ചെയ്യുമെന്നു ഭീതി

കൊളംബോ: അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര കലാപം വീണ്ടും കത്തിപ്പടർന്നതോടെ ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രാജപക്സെ ഔദ്യോഗിക വസതിയിൽ നിന്ന് ഒളിച്ചോടിയിരുന്നു.
എന്നാൽ രാജ്യത്ത് നിന്നും രാജപക്സെ യുദ്ധക്കപ്പലിൽ കയറി നാട് വിട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വാരാന്ത്യ പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ചപ്പോൾ തന്നെ ഇദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.

Advertisements

ഇതിനിടെ ശ്രീലങ്കൻ നാവികസേനയുടെ കപ്പലിൽ ലഗേജുകൾ കയറ്റുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സ്യൂട്ട്കേസുകൾ പ്രസിഡന്റ് രാജപക്സെയുടേതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ അവകാശപ്പെടുന്നു. കൊളംബോ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ മൂന്ന് പേർ ഭാരിച്ച ലഗേജുകൾ കയറ്റുന്നതാണ് വീഡിയോയിലുള്ളത്. എസ്എൽഎൻഎസ് സിന്ദുരലയിലും, എസ്എൽഎൻഎസ് ഗജബാഹുവിലുമായിട്ടാണ് രാജപക്സെ കുടുംബാംഗങ്ങൾ രാജ്യം വിട്ടതെന്നാണ് ന്യൂസ് 1 ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ ഔദ്യോഗിക വസതിയിൽ നിന്ന് ആംബുലൻസിൽ രക്ഷപ്പെട്ടു എന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് ഇന്നലെ രാവിലെ ഇരച്ചുകയറിയത്. ഒരു ലക്ഷത്തോളം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങിയത്. രാത്രി വൈകിയും പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകർ കൈയടക്കി വച്ചിരിക്കുകയാണ്. ഗോതബയയുടെ കൊളംബോയിലെ ഓഫീസും പ്രതിഷേധക്കാർ കൈയേറി.

റാലി തടയാൻ പൊലീസ് കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും കോടതി അതു റദ്ദാക്കിയതോടെ ജനങ്ങൾ പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. ജനക്കൂട്ടത്തെ തടയാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പിലും കണ്ണീർ വാതക പ്രയോഗത്തിലും 55 പേർക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതോടെ, നാടിന്റെ നിയന്ത്രണവും ജനക്കൂട്ടം ഏറ്റെടുത്തു. ട്രെയിൻ സർവീസുകളും ബസ് സർവീസുകളും പ്രക്ഷോഭകർക്ക് എത്താനായി കൊളംബോയിലേക്ക് തിരിച്ചുവിട്ടു. ബുദ്ധസന്യാസിമാരും, ഇതര മതപുരോഹിതരും, വിദ്യാർത്ഥികളും അഭിഭാഷകരും,മത്സ്യത്തൊഴിലാളികളും മറ്റു തൊഴിൽ മേഖലയിലുള്ളവരും എല്ലാം ഒറ്റക്കെട്ടായാണ് തെരുവിലിറങ്ങിയത്.

ഇന്നലെ അടിയന്തരമായി പാർലമെന്റ് സ്പീക്കർ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരം വൈകുന്നേരത്തോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള തീരുമാനപ്രകാരമാണ് രാജി. അതിനിടെ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് ജനക്കൂട്ടം തീയിട്ടു.

Hot Topics

Related Articles