ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; കൊളംബോയിൽ സംഘർഷം; മഹീന്ദ്രരാജ്പക്‌സേ രാജി വച്ചു

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൊളംബോയിൽ വൻ സംഘർഷം. സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സേ രാജി വച്ചു. പ്രധാനമന്ത്രിയ്ക്കു പിന്നാലെ തൊഴിൽ ധനകാര്യ മന്ത്രിമാരും രാജി വച്ചിരുന്നു.

Advertisements

സ്വന്തം പാർട്ടിയായ എസ്.എൽ.പിയിൽ നിന്നു തന്നെ രാജി ആവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം ഇപ്പോൾ രാജി വച്ചിരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് രാജി വച്ചിരിക്കുന്നത്. പ്രധാനമന്ത്രി രാജി വയ്ക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണമെന്ന സമ്മർദം സജീവമായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇദ്ദേഹം രാജി വച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘർഷത്തെ തുടർന്ന് രാജ്യത്ത് വൻ പ്രതിസന്ധി രൂക്ഷമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. മാസങ്ങളായി പ്രതിപക്ഷ പാർട്ടികൾ രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോൾ രാജ്യത്ത് പ്രധാനമന്ത്രി തന്നെ രാജി വച്ചിരിക്കുന്നത്. തൊഴിൽ ഇല്ലാതായതും പണപ്പെരുപ്പം നാലിരട്ടിയായി വർദ്ധിച്ചതും രാജ്യത്ത് വൻ പ്രതിസന്ധി പ്രഖ്യാപിച്ചിരുന്നു.

ജനകീയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നേരത്തെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഈ കർഫ്യൂവിന്റെ അടിസ്ഥാനത്തിൽ തെരുവിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനിടെ ഇന്ന് കൊളംബോയിൽ സംഘർഷം ഉണ്ടായിരുന്നു. പ്രതിപക്ഷ കക്ഷികളും ഭരണപക്ഷ നേതാക്കളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇത് അടക്കമുള്ള സംഘർഷത്തെ തുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി ഉണ്ടായിരിക്കുന്നത്.

Hot Topics

Related Articles