ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ ഇനി ആഴ്ചയിൽ അഞ്ചുദിവസം സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണിത്. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കപ്പൽ ഉണ്ടാവുകയെന്ന് സർവീസ് നടത്തുന്ന ഇൻഡ്ശ്രീ ഫെറി അറിയിച്ചു.
മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷം ഈ വർഷം ഓഗസ്റ്റ് 16-നാണ് കപ്പൽസർവീസ് പുനരാരംഭിച്ചത്. തുടക്കത്തിൽ യാത്രക്കാർ കുറവായതുകാരണം സർവീസ് ആഴ്ചയിൽ മൂന്നുദിവസമാക്കി കുറച്ചു. സെപ്റ്റംബർ 21 മുതൽ നാലുദിവസമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രക്കാരുടെ എണ്ണം വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് അഞ്ചുദിവസമാക്കിയത്. രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പൽ ഉച്ചയ്ക്ക് 12-ന് കാങ്കേശൻതുറയിലെത്തും. അതേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കാങ്കേശൻതുറയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് നാഗപട്ടണത്ത് തിരിച്ചെത്തും. സർവീസ് നടത്തുന്ന ഇൻഡ്ശ്രീ ഫെറി സർവീസിന്റെ വെബ്‌സൈറ്റ് (https://sailindsri.com) വഴി ടിക്കറ്റ് ബുക്കുചെയ്യാം. നാഗപട്ടണത്തുനിന്ന് കാങ്കേശൻതുറയിലേക്ക് സാധാരണക്ലാസിൽ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരിച്ചുള്ള നിരക്ക് 4613 രൂപയാണ്.