ശ്രീലങ്കയിലെ ആഭ്യന്തര പ്രതിസന്ധി: ക്യാബിനറ്റിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചു; രാജി ജനരോഷം അതിരൂക്ഷമായ സാഹചര്യത്തിൽ

കൊളംബോ: പ്രതിസന്ധി അതിരൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും മറ്റൊരു പ്രതിസന്ധി കൂടി. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു കത്തിൽ എല്ലാവരും ഒപ്പുവച്ചതായി ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്.

Advertisements

നിലവിൽ ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പക്കലാണ് കത്തുള്ളത്. ഇത് പ്രസിഡന്റ് ഗോതബയ രാജപക്സെക്ക് കൈമാറും. വരും ദിവസങ്ങളിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്. മഹിന്ദ രാജപക്സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നൽകിയതായും എംപി ദിനേഷ് ഗുണവർധന സ്ഥിരീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്തെ കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്സെയുടെ മകനുമായ നമൽ രാജപക്സെ എല്ലാ വകുപ്പുകളിൽ നിന്നും രാജിവച്ചത്തിന് പിന്നാലെയാണ് പുതിയ സംഭവവികാസം. നേരത്തെ മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോർട്ട് വന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെമ്പാടും രാജപക്സെ സർക്കാരിനെതിരേ വൻപ്രതിഷേധമാണ് നടക്കുന്നത്.

Hot Topics

Related Articles