കൊച്ചി : ശ്രീലങ്ക വഴി ഇന്ത്യയിലേയ്ക്ക് കടത്തിയ കോടികളുടെ ആയുധത്തിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. ഇതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപില്‍ ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് 3,59,35,455 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആറിടത്തെ ഭൂമിയും 12വാഹനങ്ങളും പണവും ബാങ്ക് നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെടും. ശ്രീലങ്കന്‍ സ്വദേശികളും കേസില്‍ നേരിട്ട് ബന്ധമുള്ളവരുമായ സുരേഷ് രാജ്, സത്കുണം, രമേശ്, സൗന്ദര്‍ രാജന്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.
2021 മാര്‍ച്ചിലാണ് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടായ രവിഹന്‍സിയില്‍ നിന്ന് 300 കിലോയിലേറെ ഹെറോയിനും അഞ്ച് എ.കെ47 തോക്കുകളും തിരകളും മറ്റ് ആയുധങ്ങളും ണ് കണ്ടെത്തിയത്. കൊച്ചി എന്‍.ഐ.എയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാല് പേരും മുന്‍പും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.