ദില്ലി: ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്ക്കിടെ ഭീകരാക്രമണം. ഗ്രനേഡ് ആക്രമണത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു. ലാൽചൗക്കിന് സമീപം ഞായറാഴ്ച നടക്കാറുള്ള ചന്തയ്ക്കിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും നാട്ടുകാരാണ്. സിആർപിഎഫിന്റെ വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപമുള്ള ഉന്തുവണ്ടിയിലാണ് ഭീകരർ ഗ്രേനേഡ് ഒളിപ്പിച്ചിരുന്നത്.
സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഞായറാഴ്ച ചന്തയ്ക്ക് എത്തിയ നാട്ടുകാര്‍ക്കാണ് ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റത്. നൗഗാം, നൂര്‍ബാഗ്, ബന്ദിപുര, സോപിയാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയവര്‍ക്കാണ് പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണക്കാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു. ആക്രമണത്തെ അപലപിക്കുകയാണ്. ആക്രമണങ്ങൾ തടയാൻ ശക്തമായ നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.