ശ്രീനഗറിൽ ഭീകരരെ തുരത്തി സൈന്യം; ഒരു ഭീകരൻ കൊല്ലപ്പെട്ടു; ആക്രമണം തുടരുന്നു  

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ രജൗരിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. പ്രദേശവാസികളുടെ സഹായം ഭീകരര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന സംശയവും സേനക്കുണ്ട്. സംഘര്‍ഷ മേഖലയില്‍ തെരച്ചില്‍ നടത്തും.

Advertisements

സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. എ.കെ 47 റൈഫിളും ഒരു പിസ്റ്റളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച പുലര്‍ച്ചെ വാനിഗ്രാം പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തിരച്ചല്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപിയാന്‍ സ്വദേശികളായ ഷാക്കിര്‍ മജീദ് നജര്‍, ഹനാന്‍ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കശ്മീര്‍ എഡിജിപി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Hot Topics

Related Articles