തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവനെ രാഷ്ട്ര ഗുരുവായി പ്രഖ്യാപിയ്ക്കണമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര ഗവണ്മെന്റിനോട് ആവിശ്യപ്പെട്ടു. ശ്രീനാരായണ ജയന്തി ദിനത്തിൽ വച്ചു കൂടിയ ഈഴവ മുന്നേറ്റ സമിതി സംസ്ഥാന സമിതി യോഗത്തിലാണ് ഈ ആവിശ്യമുയർന്നത്. വിവിധ മതങ്ങൾ ഉള്ള ഇന്ത്യയിലും ലോകത്തിലും മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണ ദർശനം ഇന്ത്യയെയും ലോകത്തെയും മാറ്റി മറിച്ചു.
നിലവിലുള്ള വംശീയവും മതപരവുമായുള്ള സംഘർഷങ്ങൾക്ക് ശ്രീനാരായണ സന്ദേശം ഒരു ഒറ്റ മൂലിയാണെന്നു കഴിഞ്ഞ നൂറ്റാണ്ടിൽ അനുഭവിച്ചറിഞ്ഞതാണ് .തുടർന്നു ഇപ്പോഴത്തെ നൂറ്റാണ്ടിലും ഗുരുദേവദർശനങ്ങൾ ഒരു ഒറ്റമൂലിയായി നില കൊള്ളുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.മുണ്ടയ്ക്കൽ ഭാരത് ഭവൻ ബിൽഡിംഗ് ൽ വച്ചു നടന്ന ഈഴവ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് സമ്മേളനം ഉത്ഖാടനം ചെയ്തു. ദീപ തട്ടാമല ആദ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാരിപ്പള്ളി ഡേറ്റാ ബിജു സന്തോഷ് പുന്നയ്ക്കൽ, നെയ്യാറ്റിൻകര ഷാജി,മീനമ്പലം സുധീർ, കാട്ടാക്കട ബിനു, പാരിപ്പള്ളി റോയ്, കൊച്ചു പാലം സന്തോഷ്,മിനി കരുനാ ഗപ്പള്ളി, ശാസ്താംകോട്ട കുഞ്ഞു മോൻ, പുനലൂർ റെജി, കടയ്ക്കൽ ബാബു തുടങ്ങിയവർ സംസാരിച്ചു.