ശ്രീനാരായണ ജയന്തി കുമരകം ജലോത്സവം മാനവിക സൗഹാർദ്ദ സന്ദേശം ഉയർത്തി കുമരകത്തെ ഭവനങ്ങൾആഗസ്റ്റ് 24 ന് സന്ദർശിക്കുന്നു

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ 122-ാമത് ശ്രീനാരാണ ജയന്തി കുമരകം മത്സര വളളംകളി
സെപ്റ്റംബർ 7 ഞായറാഴ്ച കോട്ടത്തട്ടിൽ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി മാനവിക സൗഹാർദ്ദ സന്ദേശം ഉയർത്തി പ്രവർത്തകർ ആഗസ്റ്റ് 24 ഞായറാഴ്ച കുമരകത്തെ ഭവനങ്ങൾ സന്ദർശിക്കുന്നു. ഒരു നൂറ്റാണ്ടിന് മുൻപ് ശ്രീനാരായണ ഗുരുദേവൻ
കുമരകം ഗ്രാമം സന്ദർശിച്ചതിലുടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായി മാറിയ ജലമേള നാടിൻ്റെ പൊതു ഉത്സവമാക്കി മാറ്റുന്നതിന്
എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന്
ക്ലബ്ബ് പ്രസിഡണ്ട് വി പി അശോകൻ ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles