ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി പ്രവർത്തനോദ്ഘാടനം നടത്തി

കുമരകം : ശ്രീനാരായണ ഗുരുദേവൻ 1903 ൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ  പ്രതിഷ്ഠ നടത്തിയതിൻ്റെ സ്മരണ പുതുക്കുന്നതിനായി ശ്രീനാരായണ ജയന്തി മത്സര വള്ളംകളി ഒരു നൂറ്റാണ്ടിലധികമായി കോട്ടത്തോട്ടിൽ നടന്ന് വരുന്നു. ഈ വർഷത്തെ വള്ളംകളി ചിങ്ങമാസത്തിലെ ചതയം നാളിൽ ആഗസ്റ്റ് 20 ചൊച്ചാഴ്ച ആണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ് കെ.വി ബിന്ദു പ്രവർത്തനോദ്ഘാടനം പി. വിജയൻ പുറത്തേച്ചിറയിൽ നിന്ന് ആ സംഭാവന ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് 

Advertisements

വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡൻ്റ് ‘ ജനറൽ സെക്രട്ടറി എന്നി പദവികളിലെ സേവന പ്രവർത്തന മികവിന്  പി.എസ് രഘുവിന്ആദരവ് നൽകി.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ എസ് കെ.എം ദേവസ്വം പ്രസിഡൻ്റ്  എകെ ജയപ്രകാശ് കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് 

വി.കെ ജോഷി.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.സി അഭിലാഷ്, വി.എൻ ജയകുമാർ, ദിവ്യാ ദാമോദരൻ . ക്ലബ്ബ് ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ  കെ. കേശവൻ, എ.വി തോമസ് , 

പി. എസ് രഘു, വി.എൻ കലാധരൻ.

ട്രഷറർ എം.കെവാസവൻ എന്നിവർ സംസാരിച്ചു. 

Hot Topics

Related Articles