ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന സമ്മേളനം കോട്ടയം മണിപ്പുഴയിൽ; മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ സമ്മേളനം ആഗസ്റ്റ് ഒൻപതിനും പത്തിനും ; സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും

കോട്ടയം: ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന സമ്മേളനം കോട്ടയം മണിപ്പുഴയിലെ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് ഒൻപതിനും പത്തിനും നടക്കും. ആഗസ്റ്റ് ഒൻപത് ശനിയാഴ്ച രാവിലെ 11 ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമിതി പ്രസിഡന്റ് രതീഷ് ജെ.ബാബു അധ്യക്ഷത വഹിക്കും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായി മുഖ്യപ്രഭാഷണം നടത്തും. വിളംബര സമ്മേളന സന്ദേശം ചാണ്ടി ഉമ്മൻ എം.എൽ.എ നൽകും. കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ, പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ എന്നിവർ പ്രസംഗിക്കും.

Advertisements

വി.എ ജനാർദനൻ, പി.വി ലളിതാംബിക, കെ.ജി സതീഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. ജില്ലാ പ്രസിഡന്റും ജനറൽ കൺവീനറുമായ പി.ജി രാജേന്ദ്രബാബു സ്വാഗതം ആശംസിക്കും. ഗുരുധർമ്മ പ്രചാരണ സഭ പി.ആർ.ഒ ഇ.എം സോമനാഥൻ, ക്ഷത്രിയ ക്ഷേമ സഭ കോട്ടയം പ്രസിഡന്റ് ആത്മജവർമ്മ തമ്പുരാൻ, മാത്യു ഭൂമി ബ്യൂറോ ചീഫ് എസ്.ഡി സതീശൻ, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കേരള കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജി.ഗോപകുമാർ, കോട്ടയം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ.ആർ.പി രജ്ജിൻ, സാംസ്്കാരിക സമ്തി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ ബിജു, സാംസ്‌കാരിക സമിതി റീജണൽ സെക്രട്ടറി എം.എൻ മോഹനൻ എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി എ.അനീഷ് കുമാർ നന്ദി പറയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അവാർഡുകൾ മന്ത്രി വിതരണം ചെയ്യും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി മുഖ്യാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ ശ്രീനാരായണ സാംസ്‌കാരിക സമിതി ആദ്യകാല നേതാക്കളെ ആദരിക്കും. വൈകിട്ട് നാലിന് പ്രതിനിധി സമ്മേളവും, വിശിഷ്ടവ്യക്തികളെ ആദരിക്കലും, പ്രതിഭാ സംഗമവും നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗം ഉദ്ഘാടനവും വിശിഷ്ടവ്യക്തികളെ ആദരിക്കുകയും ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണവും മികച്ച സ്‌കൂളുകൾക്കുള്ള അവാർഡ് വിതരണവും നടത്തും. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സണൽ ലതികാ സുഭാഷ് എസ്.എസ്.എൽ.സി പ്ലസ്ടു പ്രതിഭകൾക്ക് പുരസ്‌കാരം സമ്മാനിക്കും.

Hot Topics

Related Articles