തിരുവല്ല : കേരളാ സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദീപ് കുളങ്ങര എഴുതിയ “ഈഴവ ചരിത്രവും ശ്രീനാരായണ ഗുരു എന്ന വഴിവിളക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്നു. കെ ജി റജി നളന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ. ചന്ദ്രസേനൻ പ്രഫസർ മാലൂർ മുരളീധരന് പുസ്തകം കൈമാറിക്കൊണ്ട് പ്രാകാശനകർമ്മം നിർവ്വഹിച്ചു.
യഥാർത്ഥ ഗുരവിനെയല്ല പലർക്കും വേണ്ടത്. അവരവർക്ക് ഇഷ്ടപ്പെട്ട ശ്രീനാരായണ ഗുരുവിനെ പങ്കിട്ടെടുക്കുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്നുള്ളതെന്ന് പ്രകാശന ചടങ്ങ് നിർവ്വഹിച്ച ശേഷം നടത്തിയ പ്രഭാഷണത്തിൽ അഡ്വ. ചന്ദ്രസേനൻ അഭിപ്രായപ്പെട്ടു. സ്വന്തം തപശക്തി സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ജനതയായി വിനിയോഗിച്ച ഒരേ ഒരു യോഗിവര്യനാണ് ശ്രീ നാരായണ ഗുരു എന്നും അദ്ദേഹം പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഉപജാതി സംവരണം അംബേദ്കറാണ് ശരി എന്ന വിഷയത്തിൽ എം.ഗീതാനന്ദൻ പ്രഭാഷണം നടത്തി.ഏകലവ്യൻ ബോധി,റോയ് മെഴുവേലി,അഡ്വ:രതീഷ് കിളിത്തട്ടിൽ,അഡ്വ: അൻസാരി,മണ്ണടി മോഹൻ,റെജി ദാമോദരൻ,സജീവ് ,പ്രദീപ് കുളങ്ങര,ആര്യ കെ.എസ് എന്നിവർ പ്രസംഗിച്ചു.