കുമരകം : വിശ്വ ഗുരു ശ്രീനാരായണ ഗുരുദേവൻ മനുഷ്യസമൂഹത്തിന്റെ നന്മയ്ക്ക് നൽകിയ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും എന്ന സന്ദേശവുമായി ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് ക്രിസ്മസ് -ന്യൂ ഇയർ ആഘോഷവും വിദ്യാഭ്യാസ –കല- കായിക മണ്ഡലങ്ങളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള അനുമോദനവും ക്ലബ്ബ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.സെന്റ്. ജോൺസ് വള്ളാറ പുത്തൻപള്ളി വികാരി റവ. ഫാദർ മാത്യു കുഴിപ്പിള്ളിയിൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി.കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ധന്യാ സാബു മികവ് കാഴ്ചവച്ച കൃഷ്ണ സജീകുമാർ,ക്യാരൽ റോസ് ജസ്റ്റിൻ, ആദിത്യ ബൈജു, അനീഷ് കുമരകം എന്നിവരെ അനുമോദിച്ചു.ക്ലബ്ബ് പ്രസിഡണ്ട് വി എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ് കെ എം ദേവസ്വം പ്രസിഡണ്ട് ഏ കെ ജയപ്രകാശ്,ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്,ഗ്രാമ പഞ്ചായത്ത് അംഗം വി സി അഭിലാഷ്,സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കേശവൻ,ക്ലബ്ബ് ജനറൽസെക്രട്ടറി എസ് ഡി പ്രേംജി, ക്ലബ്ബ് ട്രഷറർ എം.കെ വാസവൻ എന്നിവർ സംസാരിച്ചു.