കുമരകം : ശ്രീനാരായണ ജയന്തി പബ്ബിക് ബോട്ട് റേസ് ക്ലബ്ബിൻ്റെ ആഭിഖ്യത്തിൽ 78-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗം പി.ഐ ഏബ്രഹാം സ്വാതന്ത്ര്യദിനാ സന്ദേശം നൽകി.
Advertisements
യോഗത്തിൽ പഞ്ചായത്ത് അംഗം പി.കെ മനോഹരൻ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം എ.വി തോമസ്, ക്ലബ്ബ് ഭാരവാഹികളായ എസ്.ഡി പ്രേംജി, എം കെ വാസവൻ, വി.എൻ കലാധരൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് വി.എസ് സുഗേഷ് ശ്രീനാരായണ പബ്ലിക് ബോട്ട് റേസ് പവലിയനിൽ ദേശീയ പതാക ഉയർത്തി.