കുമരകം:ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ്ക്ലബ്ബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ 121-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി ആഗസ്റ്റ് 20ന് കോട്ടത്തോട്ടിൽ വച്ച് നടത്തുന്നതിന് തീരുമാനിച്ചിരുന്നതാണ്. എന്നാൽ കേരള ജനതയുടെ നൊമ്പരമായ വയനാട് ജില്ലയിലെ ചൂരൽമല ,മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തത്തെ തുടർന്ന് മാറ്റി വച്ചിരുന്ന ശ്രീനാരായണജയന്തി കുമരകം മത്സരവള്ളംകളി
Advertisements
സെപ്റ്റംബർ 15 തിരുവോണ ദിവസം നടത്തുന്നതിന് ക്ലബ്ബ് കമ്മിറ്റി യോഗം തീരുമാനിച്ചതായി പ്രസിഡൻറ് വിഎസ് സുഗേഷും ജനറൽ സെക്രട്ടറി എസ് ഡി പ്രേംജിയും പറഞ്ഞു.