ഫോട്ടോ: ശ്രീനാരായണ ഗുരു വിശ്രമിക്കാൻ ഉപയോഗിച്ചചാരുകസേര വൈക്കംഉല്ലല ഓംകാരേശ്വരംക്ഷേത്രത്തിന് ചെറിയാന്തറ കുടുംബാംഗം സന്ധ്യ എസ്എൻഡിപി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷിനു കൈമാറുന്നു
വൈക്കം: തലയാഴം ചേന്തുരുത്ത് ചെറിയാൻതറ ഭവനത്തിൽ 104 വർഷങ്ങൾക്ക്മുമ്പെത്തിയ ശ്രീനാരായണ ഗുരു വിശ്രമിക്കാൻ ഉപയോഗിച്ചചാരുകസേര വൈക്കംഉല്ലല ഓംകാരേശ്വരംക്ഷേത്രത്തിന് ചെറിയാന്തറ കുടുംബം കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
104 വർഷമായി ചെറിയാന്തറ ഭവനത്തിലെ അറയിൽ വിളക്കു കൊളുത്തി പരിപാവനമായി സൂക്ഷിച്ചു വരുന്ന ചാരുകസേരയാണ് ഇന്നലെ ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഓംകാരേശ്വരം ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. കുടുംബാംഗം സന്ധ്യ ചാരുകസേര എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷിന് കൈമാറി. യൂണിയൻ സെക്രട്ടറി എം.പി.സെൻ,
ഓംകാരേശ്വരം ക്ഷേത്ര
ദേവസ്വം വൈസ് പ്രസിഡൻ്റ് പ്രീജു.കെ. ശശി, ദേവസ്വം സെക്രട്ടറി കെ.വി.പ്രസന്നൻ, ക്ഷേത്ര ആചാര്യ തങ്കമ്മ മോഹനൻ,പവനൻ
തുടങ്ങിയവർ സംബന്ധിച്ചു.