കുമരകം : ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്ക് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണയ്ക്ക് ആണ്ടുതോറും നടത്തി
വരാറുള്ള ആചാരപ്രകാരമുള്ള ജല ഘോഷയാത്ര കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് പവലിയനിൽസ്വീകരിച്ചു സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ക്ലബ്ബിൻ്റെ സംഭാവന തുക (50000) ഏറ്റുവാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ലബ്ബ് പ്രസിഡണ്ട് വി.എസ് സുഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യാസാബു എസ് കെ.എം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശ് അഡ്വക്കേറ്റ് ജി ഗോപകുമാർ ഫാദർ സിറിയക് വലിയപറമ്പിൽ ഫിലിപ്പ് സ്കറിയ എം എൻ ഗോപാലൻ ശാന്തി പി കെ സഞ്ജീവ്കുമാർ സി ജെ സാബു പി എസ് രഘു എന്നിവർ ആശംസകൾ നേർന്നു. യോഗത്തിന്
ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി സ്വാഗതവും വൈസ് പ്രസിഡണ്ട് പുഷ്കരൻ കുന്നത്തുച്ചിറ നന്ദിയും പറഞ്ഞു. ആചാരപ്രകാരമുള്ള ജലഘോഷയാത്രദേവസ്വം ഭാരവാഹികളായ എ കെ ജയപ്രകാശ് കെ പി ആനന്ദക്കൂട്ടൻ എസ് ബി സുരേഷ് കുമാർ പി ജി ചന്ദ്രൻ ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രി ദേവസ്വം കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്യത്തിലാണ്
ക്ഷേത്രത്തിൽ ന്നിന്ന് കോട്ടത്തോട്ടിലേയ്ക്ക് സംഘടിപ്പിച്ചത്.