ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ കാലിക പ്രസക്തം: മന്ത്രി വി.എൻ വാസവൻ

വൈക്കം : ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ കാലിക പ്രസക്തമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. വൈക്കം എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ 168-ാംമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാർദത്തെ തകർക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികൾക്ക് തിരിച്ചടി നൽകാൻ ജനം ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും വൈകിയാൽ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

തുടർന്ന് ചതയ ദിന സന്ദേശം നൽകിയ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇരുൾ മൂടിക്കിടന്ന സാമൂഹ്യാന്തരീക്ഷത്തിൽ വെളിച്ചം പായിച്ചു കൊടുത്ത് ജനതയെ മുന്നണിയിലേക്ക്ത എത്തിക്കുന്നതിൽ ഗുരുദേവൻ സുപ്രധാന പങ്കാണ് വഹിച്ചതെന്നുള്ളത് ഉൾപുളകത്തോടെ മാത്രമേ ഓർമ്മിക്കാനാകുവെന്ന് അനുസ്മരിച്ചു.ആശ്രമം സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. ഡിജിപി ബി. സന്ധ്യ പ്രതിഭകളെ ആദരിച്ചു. തൃശൂർ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ ശിഖാ സുരേന്ദ്രൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ സെക്രട്ടറി എം.പി സെൻ, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, നഗരസഭ ചെയർപേഴ്സൺ രാധികാ ശ്യാം, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം ബോർഡ് മെമ്പർ രാജേഷ് പി മോഹൻ, യൂണിയൻ കൗൺസിലർമാരായ ബിജു കൂട്ടുങ്കൽ, ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ് പി.ദാസ്, ടി.എസ് സെൻ സുഗുണൻ, എം.എസ് രാധാകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.വി വിവേക്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, ആശ്രമം സ്‌ക്കൂൾ പ്രിൻസിപ്പാൾമാരായ ഷാജി ടി കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപകരായ പി.ആർ ബിജി, പി.ടി ജിനീഷ്, ജനറൽ കൺവീനർ വൈ.ബിന്ദു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.