കണ്ണൂര്‍ : നിയമസഭയില്‍ പ്രതിപക്ഷവുമായി വാക്കേറ്റവും തര്‍ക്കവുമുണ്ടാവുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഭരണകക്ഷി എം.എല്‍.എ എന്ന നിലയില്‍ മുന്നണിയേയും സര്‍ക്കാറിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും ഷംസീര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഷംസീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുക. ഇക്കാര്യത്തില്‍ മുന്‍ഗാമികളുടെ മാതൃക സ്വീകരിക്കും. ശ്രീരാമകൃഷ്ണനും രാജേഷും പ്രതിപക്ഷത്തെ കേള്‍ക്കുകയും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ സമയം അനുവദിക്കുകയും ചെയ്തവരാണ്. അതേ മാതൃക പിന്തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയില്‍ പ്രവര്‍ത്തിക്കുക. ഇക്കാര്യത്തില്‍ മുഖ്യന്ത്രിയുടെ ഉപദേശവും തേടും.മന്ത്രിയാകുമെന്ന പ്രചരണമുണ്ടായിരുന്നല്ലോയെന്ന ചോദ്യത്തോട് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുകയെന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്നും അദ്ദേഹം പ്രതികരിച്ചു.