തിരുവല്ല: ഭാരതത്തിലെ നൂറ്റിഎട്ടു വൈഷ്ണവ തിരുപ്പതികളിലൊന്നായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ തീർത്ഥക്കുളം അവിശുദ്ധ മാക്കുന്ന വിധത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശുചി മുറി നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ യോഗം ആവശ്യപ്പെട്ടു.
ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രയോജനങ്ങൾക്ക് ഉപയോഗപ്രദമാകത്തക്കവിധത്തിൽ തീർത്ഥക്കുളം സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രാചാരങ്ങളെ നശിപ്പിക്കുന്ന വിധത്തിൽ ഉള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്മാറണമെന്നും ജില്ലാ യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി.കെ. രാജൻ, ട്രഷറാർ സലികുമാർ, നാഗപ്പൻ നായർ, കെ.ബി.സദാശിവൻ പിള്ള, പൊന്നമ്മ എസ് പിള്ള, ഓമനകുട്ടൻ നിരണം
എന്നിവർ സംസാരിച്ചു.