തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ നവംബര്‍ 28ന് മിന്നലേറ്റ ധ്വജസ്തംഭത്തിന്റെ ക്ഷതം പരിശോധിക്കുന്നതിനുള്ള സ്ഥപതിമാരെയും ദേവഹിതമറിയുന്നതിനുള്ള ദൈവജ്ഞരെയും നറുക്കെടുപ്പിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, മെമ്പര്‍മാരായ പി എം തങ്കപ്പന്‍, അഡ്വ.മനോജ് ചരളേല്‍ എന്നിവര്‍ ചേര്‍ന്നു തെരഞ്ഞെടുത്തു. ക്ഷേത്രനടയില്‍ നിരണം വടക്കുംഭാഗം ശ്രീമംഗലത്ത് സുജിത് കുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് നറുക്കെടുത്തത്.
അടിയന്തര പ്രാധാന്യത്തോടെതന്നെ കൊടിമരത്തിന്റെയും പഞ്ചവര്‍ഗത്തയുടെയും പരിശോധന നടത്തി ആവശ്യമായ പുനര്‍നിര്‍മാണം നടത്തുന്ന നടപടികള്‍ ദേവസ്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നു് അഡ്വ.അനന്തഗോപന്‍ ഉറപ്പു നല്കി. നറുക്കെടുപ്പിലൂടെ സ്ഥപതിമാരുടെ പാനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.
കെ കെ ദാസന്‍ ആചാരി, ഇളവള്ളി (തൃശ്ശൂര്‍), ചിത്രഭാനു നമ്പൂതിരി, വേഴപ്പറമ്പു മന (കുന്നംകുളം), മനോജ് എസ് നായര്‍, പൗര്‍ണമി (തിരുവല്ല).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവപ്രശ്‌നത്തിനു തിരഞ്ഞെടുക്കപ്പെട്ട ദൈവജ്ഞര്‍;
ഡോ. തൃക്കുന്നപ്പുഴ ഉദയകുമാര്‍, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി (കോഴിക്കോട് ), ഇടയ്ക്കാടു് ദേവദാസ് ജ്യോതിഷന്‍ (കണ്ണൂര്‍), ചോറോട് ശ്രീനാഥ് പണിക്കര്‍ (വടകര), എരുവ ശ്രീനിവാസന്‍ പിള്ള.
ദേവസ്വം
ചീഫ് എന്‍ജിനീയര്‍ ആര്‍ അജിത്കുമാര്‍, തിരുവാഭരണം കമ്മീഷണര്‍ എസ് അജിത് കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉപ്പിലിയപ്പന്‍, തിരുവല്ല അസി.കമ്മീഷണര്‍ കെ ആര്‍ ശ്രീലത, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ ആര്‍ ഹരിഹരന്‍, അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ ആര്‍ പി ശ്രീകുമാര്‍ ശ്രീപദ്മം, ജോ. കണ്‍വീനര്‍ വി ശ്രീകുമാര്‍ കൊങ്ങരേട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.