ശ്രീ കുറുംബ ട്രസ്റ്റിന്റെ 25-ാമത് സ്ത്രീധന രഹിത സമൂഹ വിവാഹ ത്തിൽ 20 യുവതികൾക്ക് മംഗല്യ ഭാഗ്യം

പാലക്കാട്: പി.എൻ.സി. മേനോന്റെ നേതൃത്വത്തിലുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പിന്റെ സി എസ് ആർ വിഭാഗമായ ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 25 ാമത് സ്ത്രീധന രഹിത സമൂഹ വിവാഹത്തിൽ 20 യുവതികൾ സുമംഗലികളായി. ഇതോടെ 2003-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ നിർധന കുടുംബങ്ങളിലെ 667 യുവതികളാണ് വിവാഹിതരായത്.

Advertisements

മൂലങ്കോട് ശ്രീ കുറുംബ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പി.എൻ.സി. മേനോന്റെ മകനും ശോഭ ഗ്രൂപ്പ് ചെയർമാനുമായ രവി മേനോൻ , അദ്ദേഹത്തിന്റെ പത്നി സുധ മേനോൻ എന്നിവർ വധു വരൻമാർക്ക് താലിമാലയും മോതിരവും നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലത്തൂർ നിയോജക മണ്ഡലം എം എൽ എ കെ.ഡി. പ്രസേനൻ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കമിട്ടു. മുൻ മന്ത്രി കെ. ഇ. ഇസ്മയിൽ , മുൻ എം എൽ എ മാരായ സി.ടി. കൃഷ്ണൻ , അനിൽ അക്കര , ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് ഡോ. വി.കെ. വിജയൻ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ, വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, എസ്. രാധാകൃഷ്ണൻ, കലാധരൻ, മധു മണിമല, പി. കനക സതി നായർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles