അമരാവതി: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് ആറു പേര് മരിച്ചു. ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് കൊണാര്‍ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചു മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബത്വവയില്‍ എത്തിയപ്പോള്‍ ഗുവാഹത്തി ട്രെയിനിന്റെ കോച്ചില്‍നിന്നു പുക ഉയരുന്നതു കണ്ട് ചെയിന്‍ വലിച്ചശേഷം ഇറങ്ങി പരിശോധിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. സമീപത്തെ ട്രാക്കില്നിന്നപ്പോള് എതിര്‍ദിശയില്‍നിന്നു കൊണാര് എക്സ്പ്രസ് വന്ന് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മരിച്ചവരില്‍ രണ്ടു പേര് അസം സ്വദേശികളാണെന്നു റെയില്‍വേ പൊലീസ് അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. റെയില്‍വേ, ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.