കുമരകം : പത്താം ക്ലാസ് ,
പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്കും ഉപരി വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കും
ഭാവിജീവിതം ആത്മവിശ്വാസത്തോടെ നേരിടാനും
കൂടുതൽ തൊഴിലവസരങ്ങൾ ഉള്ള കോഴ്സുകൾ ഏതൊക്കെ എന്ന് പരിചയപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസത്തിന്
വഴികാട്ടുന്നതിനും വേണ്ടി
ചങ്ങാതിക്കൂട്ടം സ്വയംസഹായസംഘം കരിയർ ഗൈഡൻസ്- മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു .
കവണാറ്റിൻകര കെ വി കെ ഹാളിൽ നടത്തിയ പരിപാടി
ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ
ഷറഫ് പി ഹംസ
ഉദ്ഘാടനം ചെയ്തു .
സംഘം പ്രസിഡൻ്റ് വി ജി അജയൻ അധ്യക്ഷത വഹിച്ചു.
പാലാ സെൻറ് തോമസ് കോളേജ് റിട്ട. വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ടോമി ചെറിയാൻ
കരിയർ ഗൈഡൻസ് സെമിനാർ നയിച്ചു .
പ്രോഗ്രാം
കോർഡിനേറ്റർ നിഫി ജേക്കബ് സംസാരിച്ചു. ചങ്ങാതിക്കൂട്ടം സെക്രട്ടറി സിബി ജോർജ് സ്വാഗതവും കോ ഓർഡിനേറ്റർ ജി പ്രവീൺ നന്ദിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്എച്ച് വെൽനസ് സെൻ്റർ കുമരകം ബ്രാറ്റ്സ് പി എസ് സി കോച്ചിങ് സെൻ്റർ എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസർമാർ .