കല്ലേറ്റുംകര: നേപ്പാളി പെൺകുട്ടിക്ക് എസ്.എസ്.എൽ. സി. പരീക്ഷയിൽ ഫുൾ എപ്ലസ്. കല്ലേറ്റുംകര ബി.വി.എം.എച്ച്.എസ്. സ്കൂളിലെ വിനീത വിശ്വകർമ എന്ന കുട്ടിയാ ണ് എല്ലാ വിഷയ ത്തിലും എപ്ലസ് നേടിയത്. കല്ലേറ്റുംകര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിലെ മിഠായിക്കമ്പനിയിൽ ജീവനക്കാരനായ നേപ്പാൾ സുർക്കിത്ത് സ്വദേശി ബാൽബഹാദൂറിൻ്റെയും പൂജ യുടെയും മൂന്ന് മക്കളിൽ മൂത്തവളാണ് വിനീത.
മിഠായിക്കമ്പനിക്ക് സമീപം വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. കേരളത്തിൽ ജനിച്ചുവളർന്ന വിനീത കല്ലേറ്റുംകര ഐ.ജെ.എൽ.പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അധ്യയനവർഷം ആരംഭത്തിൽ സാമ്പ ത്തികബുദ്ധിമുട്ടിനെത്തുടർന്ന് നാട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങിയതായിരുന്നു വി നീതയുടെ കുടുംബം. എന്നാൽ, അധ്യാപകർ നൽകിയ സഹായത്തെത്തുടർന്നാണ് വിനീതയും സഹോദരങ്ങളും പഠനം തുടർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഠനത്തിനു പുറമേ നൃത്തത്തിലും മികവ് പുലർത്തുന്ന കുട്ടിയാണെന്നും ഉപജില്ലാ കലോ ത്സവത്തിലടക്കം പങ്കെടുത്ത് ‘എ ഗ്രേഡ് വാങ്ങിയിട്ടുണ്ടെന്നും അധ്യാപകർ പറഞ്ഞു. സഹോദരങ്ങളായ വിശാൽ ബി.വി.എം .എച്ച്.എസിലും ഇളയസഹോദരി ജാനകി തൊട്ടടുത്തുള്ള ഐ.ജെ.എൽ.പി.എസിലുമാണ് പഠിക്കുന്നത്.