തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഏപ്രില്‍ 29 വരെയാണ് പരീക്ഷ. കേരളത്തിനകത്തുള്ള 2943 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി ആകെ 2961 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളുമാണ് പരീക്ഷയ്ക്കായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2014 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം.മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ഥികളും ഇംഗ്ലിഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നട മീഡിയത്തില്‍ 1457 വിദ്യാര്‍ഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടും ഉറങ്ങാതെ കുത്തിയിരുന്ന് പഠിക്കാതെ കൃത്യമായ ഇടവേളകള്‍ എടുക്കണം. കൂടാതെ വെള്ളം നന്നായി കുടിക്കുകയും വേണം. പരീക്ഷയുടെ രണ്ടുമണിക്കൂര്‍ മുന്‍പ് തന്നെ പഠനം അവസാനിപ്പിച്ച് മനസ്സിനെ ശാന്തമാക്കാം. മക്കള്‍ക്കു മാര്‍ക്ക് കുറഞ്ഞാല്‍ അവരെക്കാള്‍ തങ്ങള്‍ക്കാണ് മാനക്കേട് എന്ന ചിന്താഗതി വേണ്ട. ഇത് ആരുടെയും അഭിമാനത്തിന്റെ പ്രശ്നമല്ല എന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ഞാന്‍ പഠിച്ചിട്ടുണ്ട്, അത് എഴുതിയാല്‍ മതി എന്ന വിശ്വാസത്തോടെ പരീക്ഷാ ഹാളിലേക്ക് പോകാം. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു.